website statistics സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum - PDF Books Online
Hot Best Seller

സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum

Availability: Ready to download

ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ.


Compare

ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ.

30 review for സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum

  1. 4 out of 5

    Ravi Mannanikkad

    തലമുറകളുടെ കഥകള്‍ പറഞ്ഞ കൃതി. മലബാറിന്‍റെ ചരിത്രവും, ജീവിതരീതികളും, കെട്ടു പിണഞ്ഞു കിടക്കുന്ന സ്വാതന്ത്ര്യ സമരവും എല്ലാം ഉണ്ട് ഈ കൃതിയില്‍ . എങ്ങനെ ആണ് ഇത്രയും കഥാപാത്രങ്ങളെ ഇത്രയും തന്‍മയത്വത്തോടെ ഉറൂബ് എഴുതി തീര്‍ത്തത് എന്ന്‍ എപ്പോഴും അല്‍ഭുതം തോന്നാറുണ്ട്.

  2. 5 out of 5

    DrJeevan KY

    വായന - 50/2021📖 പുസ്തകം📖 - സുന്ദരികളും സുന്ദരന്മാരും രചയിതാവ്✍🏻 - ഉറൂബ് പ്രസാധകർ📚 - ഡി. സി ബുക്സ് @dcbooks തരം📖 - നോവൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚 - 1958 ആദ്യ ഡി.സി ബുക്സ് പതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ഫെബ്രുവരി 2004 പതിപ്പ്📚 - 19 ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ഫെബ്രുവരി 2019 താളുകൾ📄 - 446 വില - ₹440/- 📌ഉറൂബിൻ്റെ വിശ്വവിഖ്യാതമായ നോവലാണ് സുന്ദരികളും സുന്ദരന്മാരും. മയ്യഴി പോലെ, ദേശത്തിൻ്റെ കഥ പോലെ, മനുഷ്യന് ഒരു ആമുഖം പോലെ, ഖസാക്കിൻ്റെ ഇതിഹാസം പോലെ, സ്മാരകശിലകൾ പോലെ, ഉറൂബിൻ്റെ തന്നെ ഉമ്മാച്ചു പോലെ വളരെ ഗൃ വായന - 50/2021📖 പുസ്തകം📖 - സുന്ദരികളും സുന്ദരന്മാരും രചയിതാവ്✍🏻 - ഉറൂബ് പ്രസാധകർ📚 - ഡി. സി ബുക്സ് @dcbooks തരം📖 - നോവൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚 - 1958 ആദ്യ ഡി.സി ബുക്സ് പതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ഫെബ്രുവരി 2004 പതിപ്പ്📚 - 19 ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ഫെബ്രുവരി 2019 താളുകൾ📄 - 446 വില - ₹440/- 📌ഉറൂബിൻ്റെ വിശ്വവിഖ്യാതമായ നോവലാണ് സുന്ദരികളും സുന്ദരന്മാരും. മയ്യഴി പോലെ, ദേശത്തിൻ്റെ കഥ പോലെ, മനുഷ്യന് ഒരു ആമുഖം പോലെ, ഖസാക്കിൻ്റെ ഇതിഹാസം പോലെ, സ്മാരകശിലകൾ പോലെ, ഉറൂബിൻ്റെ തന്നെ ഉമ്മാച്ചു പോലെ വളരെ ഗൃഹാതുരത്വവും മലയാളത്തനിമയും ഒത്തുചേർന്ന ഒരു നോവലാണിത്. വായിക്കാൻ കുറച്ച് സമയം വേണ്ടിവന്നെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന നല്ലൊരു വായനാനുഭവമാണ് ഈ നോവൽ സമ്മാനിക്കുന്നത്. 📌 ഇരുപതുകളിലെയും മുപ്പതുകളിലെയും നാൽപ്പതുകളിലെയും കേരളീയ ജനതയെയും അന്നത്തെ ജീവിത സാഹചര്യങ്ങളെയും രാഷ്ട്രീയത്തെയും എല്ലാമാണ് ഈ നോവലിൽ ഉറൂബ് വരച്ചിടുന്നത്. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യസമരം, മലബാർ കലാപം, ക്വിറ്റ് ഇന്ത്യാ സമരം, തൊഴിലാളി സംഘടനകളുടെ മുന്നേറ്റങ്ങളും പ്രവർത്തനങ്ങളും എന്നിങ്ങനെ അന്നത്തെ കാലഘട്ടവും ജീവിതവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളും ഉറൂബിൻ്റെ എഴുത്തുകളിലൂടെ ഒരു പുഴ ഒഴുകുന്ന പോലെ നമുക്ക് മുന്നിൽ ഒഴുകി വരികയാണ്. 📌അമ്പതുകളിൽ എഴുതപ്പെട്ട ഈ നോവൽ ഇത്രയും വർഷങ്ങൾക്ക് ശേഷവും ഒരു വിഖ്യാത കൃതി ആയി നിലകൊള്ളുന്നത് ഈ പുസ്തകം പറഞ്ഞുവെക്കുന്ന കഥയും കഥാപശ്ചാത്തലവും സാമൂഹിക രാഷ്ട്രീയ മാനങ്ങളും എല്ലാം ചേർന്ന് തീർക്കുന്ന ശക്തമായ ഒരു അകക്കാമ്പിൻ്റെ കരുത്തിലും ആഖ്യാനശൈലിയുടെ മികവിലുമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നും ഈ നോവൽ വായിക്കപ്പെടുന്നതും. ©Dr.Jeevan KY

  3. 4 out of 5

    Deepthi Terenz

    ഖിലാഫത്‌ പ്രസ്ഥാനം,സ്വതന്ത്ര്യ സമരം, രണ്ടാം ലൊകമഹയുദ്ധം തുടങ്ങിയവ ചരിത്രപ്രധാനങ്ങൾ ആയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മലബാർ കേന്ദ്രമാക്കി കേരളത്തിലെ രാഷ്ട്രിയ - സാമൂഹ്യ- കുടുംബജീവിതപരിണാമങ്ങൾ അനവധി വ്യക്തിജീവിതങ്ങളുടെ പ്രതിഫലനം ആണു സുന്ദരികളും സുന്ദരന്മാരും...

  4. 5 out of 5

    Sharook wayanad

    സുന്ദരികളും സുന്ദരന്മാരുമായ ഒരു കൂട്ടം മനുഷ്യരുടെ വികാരങ്ങൾ കോർത്തുണ്ടാക്കിയ ഒരു കാലഘട്ടത്തിന്റെ കഥ.. ഒരുപാട് ജീവിതങ്ങൾ പരസ്പര പൂരകമാക്കുന്നതിലുള്ള ഉറൂബിന്റെ വിജയമാണ് ഇന്നുമീ നോവലിന്റെ സ്വീകാര്യത.

  5. 5 out of 5

    Ahmed Rabeeh IC

    ഇൗ കാലത്തും പ്രസക്തമായ ഒരു കൃതി!!! പ്രത്യേകിച്ചും കൊറോണ പിടിമുറുക്കിയ ഇൗ കാലത്തിനെ പ്രതിനിധീകരിക്കുന്ന വരികളാണ് ഇവ... "അയല്‍പക്കത്തെ ആട്ടിന്‍ കുട്ടിയുടെ കാലൊടിഞ്ഞാല്‍ക്കൂടി മനോവേദന അനുഭവിക്കുന്ന അമ്മമാരും മക്കളോടു ചോദിച്ചു: “ഇന്നത്തെ വാര്‍ത്തയെന്താ? എത്രയാള്‍ മരിച്ചു?" ഇൗ കാലത്തും പ്രസക്തമായ ഒരു കൃതി!!! പ്രത്യേകിച്ചും കൊറോണ പിടിമുറുക്കിയ ഇൗ കാലത്തിനെ പ്രതിനിധീകരിക്കുന്ന വരികളാണ് ഇവ... "അയല്‍പക്കത്തെ ആട്ടിന്‍ കുട്ടിയുടെ കാലൊടിഞ്ഞാല്‍ക്കൂടി മനോവേദന അനുഭവിക്കുന്ന അമ്മമാരും മക്കളോടു ചോദിച്ചു: “ഇന്നത്തെ വാര്‍ത്തയെന്താ? എത്രയാള്‍ മരിച്ചു?"

  6. 5 out of 5

    Dr. Charu Panicker

    ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാം വിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ. ഒരു കാലഘട്ടത്തിന്റെ കഥ മുഴുവൻ ഇതിലുണ്ട്. മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്. രാമൻ മാസ്റ്റർ വഴിയിൽവെച്ച് തന്റെ പഴയ കാമുകിയായ കുഞ്ചുകുട്ടിയെ രക്ഷിക്കുന്നു. അവർ അപ്പോൾ ഗർഭിണിയായിരുന്നു. പ്രസവശേഷം അവർ മരിക്കുന്നു. അവരുടെ മകനായ വിശ്വൻ ഭൂമിയുടെ അറ്റം കാണാൻ പുറപ്പെട്ടു പോയി. അവസാനം ലക്ഷ്മിക്കുട്ടിയമ്മ വിശ്വനെ എടുത്ത് വളർത്തുന്നു. അവരുടെ മകളായ ശാന്തയെ ഇഷ്ടപ്പെട്ടെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. വിശ്വന ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാം വിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ. ഒരു കാലഘട്ടത്തിന്റെ കഥ മുഴുവൻ ഇതിലുണ്ട്. മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്. രാമൻ മാസ്റ്റർ വഴിയിൽവെച്ച് തന്റെ പഴയ കാമുകിയായ കുഞ്ചുകുട്ടിയെ രക്ഷിക്കുന്നു. അവർ അപ്പോൾ ഗർഭിണിയായിരുന്നു. പ്രസവശേഷം അവർ മരിക്കുന്നു. അവരുടെ മകനായ വിശ്വൻ ഭൂമിയുടെ അറ്റം കാണാൻ പുറപ്പെട്ടു പോയി. അവസാനം ലക്ഷ്മിക്കുട്ടിയമ്മ വിശ്വനെ എടുത്ത് വളർത്തുന്നു. അവരുടെ മകളായ ശാന്തയെ ഇഷ്ടപ്പെട്ടെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. വിശ്വന്റെ അച്ഛൻ ആരാണെന്ന് കഥയുടെ അവസാനമാണ് പറയുന്നത്. ഒരുപക്ഷേ മലബാറിന്റെ ജീവചരിത്രം ആവാം ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ നമ്മളിൽ എത്തിച്ചിരിക്കുന്നത്.

  7. 4 out of 5

    Kiran Krishna

    Thsi book should be included in the curriculum of higher secondary students of kerala... it deals with everything.. one get how Mallus evolved during transition from time of..extreme class discrimination... leading to forceful cast conversion..(the Khilabhat...) then effcet of princely satttes.. then British..eve of world war and Independence...really endearing narration...from an author...who was School drop out.. Jai Hoooo

  8. 4 out of 5

    Rahul

    എന്റെ കാഴചപ്പാടുകളെ ഏറെ മാറ്റിമറിച്ച ബുക്കാണ് സുന്ദരികളും സുന്ദരൻമ്മാരും. ഇത് വായിച്ചു കഴിയുമ്പോൾ ജീവിതം അതി മനോഹരമായ ഒരു കവിത ആയിട്ട് നമുക്ക് തോന്നും, നമ്മടെ ജീവിതം അതിലെ ഏറ്റവും മനോഹരമായ ഒരു വരിയായും. എല്ലാരും വായിച്ചിരിക്കേണ്ട അതി മഹത്തായ ഒരു കൃതി. ഈ ബുക്കിനെ പറ്റിയുള്ള എന്റെ വീഡിയോ : https://youtu.be/z6LUQrnVkvc. എന്റെ കാഴചപ്പാടുകളെ ഏറെ മാറ്റിമറിച്ച ബുക്കാണ് സുന്ദരികളും സുന്ദരൻമ്മാരും. ഇത് വായിച്ചു കഴിയുമ്പോൾ ജീവിതം അതി മനോഹരമായ ഒരു കവിത ആയിട്ട് നമുക്ക് തോന്നും, നമ്മടെ ജീവിതം അതിലെ ഏറ്റവും മനോഹരമായ ഒരു വരിയായും. എല്ലാരും വായിച്ചിരിക്കേണ്ട അതി മഹത്തായ ഒരു കൃതി. ഈ ബുക്കിനെ പറ്റിയുള്ള എന്റെ വീഡിയോ : https://youtu.be/z6LUQrnVkvc.

  9. 4 out of 5

    Athul Raj

    Set in the pre-independent India, this book explores the life and thoughts of the lead characters - Vishavanathan, Radha, Sulaiman and Kunjiraman. The hardships of the common people during the two World Wars were portrayed in a touching manner. A period drama for those who love Malayalam classics.

  10. 5 out of 5

    Vivek

    മനുഷ്യർ ഇത്രയ്ക്ക് സുന്ദരികളും സുന്ദരന്മാരും ആണോ!! അതെ ഈ പ്രപഞ്ചത്തിൽ നന്മ നിറഞ്ഞ എല്ലാ മനസ്സുകളിലും ഓരോ സുന്ദരികളും സുന്ദരന്മാരും ഉണ്ട് !!.....

  11. 5 out of 5

    Bilahari

    ഭൂമിയുടെ അറ്റത്തേക്ക്...

  12. 5 out of 5

    Babu Vijayanath

    സുന്ദരികളും സുന്ദരന്മാരും (1958) ഉറൂബ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ. മാപ്പിള ലഹളയുടെ ക്രൂരതകൾ വിവരിക്കുന്ന ആദ്യഭാഗവും അതിനിടയിൽ നിന്നും രക്ഷപ്പെടുന്ന ഗോവിന്ദൻനായരും കുഞ്ചുകുട്ടിയും അവരുടെ വിധിവൈപരിത്യങ്ങളും പിന്നീട് കുഞ്ചുകുട്ടിയുടെയും രാമൻ മാസ്റ്ററുടെയും കണ്ടുമുട്ടലും നടക്കുന്നു. ഭാര്യ മാപ്പിള ലഹളക്കാരാൽ മതം മാറ്റപ്പെട്ടു അവരിലൊരാളായി അവരുടെ കുഞ്ഞുങ്ങളുടെ ഉമ്മയായി ജീവിക്കുന്നതിനെപ്പറ്റി "അവൾ ഇതിലും ഭേദം മരിച്ഛാൽ മതിയായിരുന്നു" എന്ന് പറയുന്ന രംഗം ഈ നോവലിൽ ഉണ്ട് പിന്നീട് കുഞ്ചുകുട്ടിയ സുന്ദരികളും സുന്ദരന്മാരും (1958) ഉറൂബ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ. മാപ്പിള ലഹളയുടെ ക്രൂരതകൾ വിവരിക്കുന്ന ആദ്യഭാഗവും അതിനിടയിൽ നിന്നും രക്ഷപ്പെടുന്ന ഗോവിന്ദൻനായരും കുഞ്ചുകുട്ടിയും അവരുടെ വിധിവൈപരിത്യങ്ങളും പിന്നീട് കുഞ്ചുകുട്ടിയുടെയും രാമൻ മാസ്റ്ററുടെയും കണ്ടുമുട്ടലും നടക്കുന്നു. ഭാര്യ മാപ്പിള ലഹളക്കാരാൽ മതം മാറ്റപ്പെട്ടു അവരിലൊരാളായി അവരുടെ കുഞ്ഞുങ്ങളുടെ ഉമ്മയായി ജീവിക്കുന്നതിനെപ്പറ്റി "അവൾ ഇതിലും ഭേദം മരിച്ഛാൽ മതിയായിരുന്നു" എന്ന് പറയുന്ന രംഗം ഈ നോവലിൽ ഉണ്ട് പിന്നീട് കുഞ്ചുകുട്ടിയമ്മയുടെ മകനായ വിശ്വനാഥനിലൂടെയും മതം മാറ്റപ്പെട്ടു സുലൈമാൻ ആയി മാറേണ്ടി വന്ന ഗോവിന്ദൻ നായരിലൂടെയും കഥ മുന്നോട്ടു കുതിക്കുന്നു. മറ്റു പ്രധാന കഥാപാത്രങ്ങളായി ശാന്തയും അവളുടെ അമ്മയും രാമൻ നായരുടെ മകളായ രാധയും ഗോപാലകൃഷ്ണനും രാധയുടെ കാമുകനായ കുഞ്ഞിരാമനും കൂടെയായി വലിയ ഒരു ക്യാൻവാസിൽ എഴുതിയ മനോഹരമായ നോവൽ. പഴയപ്രണയിനിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി നോക്കുന്ന രാമൻമാസ്റ്ററും ഭാര്യയും സ്നേഹത്തിന്റെ ആർദ്രത വെളിവാക്കുന്ന രംഗങ്ങൾ സമ്മാനിക്കുന്നു. സ്വീകരിക്കാത്ത കാമുകനോട് പകവീട്ടാൻ സമ്പന്നനെ കല്യാണം കഴിക്കുന്ന, പിന്നീട് അതേ ആളെ ചതിയിൽപ്പെടുത്തി തോൽപ്പിച്ചു സ്വന്തമാക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ മനുഷ്യ മനസ്സിൻറെ വിചിത്രഭാവങ്ങൾ വിവരിക്കുന്നുണ്ട്. ജീവിതത്തിൽ അടുത്ത സുഹൃത്തിനെ പാർട്ടിക്കെതിരെയുള്ള അഞ്ചാം പത്തിയാണെന്ന ഒറ്റകാരണത്താൽ ഒറ്റു കൊടുത്ത, അനന്തരവളെയും കുടുംബത്തെയും വഴിയാധാരമാക്കാൻ നടക്കുന്ന തരത്തിലുള്ള മനുഷ്യരുടെ വാശി,ചതി എന്നിവയും കഥയിൽ ഉരുത്തിരിയുന്നു. നഷ്ടപ്പെട്ട മകനെ കിട്ടിയിട്ടും സാഹചര്യങ്ങൾ കാരണം തനാരാണെന്നറിയിക്കാതെ എന്നാൽ അവനെ മകനെപ്പോലെ സംരക്ഷിക്കുന്ന കഥാപാത്രവും, നമ്മെ വിഷമിപ്പിക്കുന്ന നിരവധി രംഗങ്ങളുള്ള നോവൽ. മരയ്കാരും ഹസ്സനും കൂടെ നടത്തുന്ന യുദ്ധത്തെകുറിച്ചുള്ള സംഭാഷണം യുദ്ധത്തെപ്പറ്റിയുള്ള ഒരു വിശകലനം ആയി കരുതാം. അത്തരം നിരവധി ചെറിയ സംഭാഷണങ്ങളിലൂടെ വലിയ ഒരു ലോകം വരച്ചുകാട്ടുന്നുണ്ട്. വായിച്ചു തുടങ്ങിയാൽ താഴെ വയ്കാൻ കഴിയാത്ത പുസ്തകമായിട്ടാണ് എനിക്ക് തോന്നിയത്. വളരെ ചെറിയകഥാപാത്രങ്ങൾക്ക് പോലും വ്യക്തിത്വവും അത്മാവും നൽകി നമ്മെ അത്ഭുതപ്പെടുത്തുകയും മനസ്സിൽ ചിന്തകൾ ഉണർത്തുകയും ചെയ്യുന്ന നോവൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലായാണ് കഥ നടക്കുന്നത്ത ചാർത്തിക്കിട്ടിയ കുട്ടി , ഒരു താളവട്ടം കഴിഞ്ഞു, ഭൂമിയുടെ അറ്റത്തേക്ക്, നീണ്ടുപോകുന്ന റെയിൽപാളങ്ങൾ, മരത്തടിയും മനുഷ്യരും ,കൂട്ടിലെ ചിറകടി,പ്രപഞ്ചം പിന്നെയും തളിർക്കുന്നു എന്നീ വിഭാഗങ്ങളും അവയ്ക്കു നിരവധി അധ്യായങ്ങളും 446 പേജുകളുമുള്ള ഈ പുസ്തകത്തിന്റെ 19മത് പതിപ്പ് 440 വിലയായി പുറത്തിറക്കിയത് ഡീസീ ബുക്സാണ് . ഇതാണ് ഞാൻ വായിച്ചത്.

  13. 5 out of 5

    Deepak Mercy

    This review has been hidden because it contains spoilers. To view it, click here. A heartwarming novel that discusses the major political events from the 1920s to the 1940s in Malabar - the Mappila insurrection, the Independence movement, and the Second World War - and yet confining itself to the lives and transformations of a few individuals, including the existential crises they face. Vishwanathan, Sulaiman, Radha, and Kunjiraman, the main characters of the novel, are are the product of their times. But this is not a strictly political novel. The inner crises in the charact A heartwarming novel that discusses the major political events from the 1920s to the 1940s in Malabar - the Mappila insurrection, the Independence movement, and the Second World War - and yet confining itself to the lives and transformations of a few individuals, including the existential crises they face. Vishwanathan, Sulaiman, Radha, and Kunjiraman, the main characters of the novel, are are the product of their times. But this is not a strictly political novel. The inner crises in the characters of the novel lead them to take apolitical solutions at times, making them withdraw from political movements altogether, as seen in Vishwanathan and Radha. However, the discussions and reactions of characters in the novel through some tumultuous events in the history of Kerala help us in examining the various responses of people, going against one-dimensional history being spread by the right-wingers about those times at present.

  14. 5 out of 5

    Manoj Kumar

    തലമുറകളിലൂടെ സഞ്ചരിച്ച് നാടിന്‍റെ സാമൂഹിക , രാഷ്ട്രീയ , ചിന്താധാരകളുടെ മാറ്റം അതിശയോക്തിയകളില്ലാതെ അവതരിപ്പിക്കുന്ന നോവല്‍. ജീവിതത്തിന്‍റെ ആരോഹണാവരോഹണങ്ങള്‍ എല്ലാ കഥാപാത്രങ്ങളിലും കാണാം. വളരെ അച്ചടക്കത്തോടെയുള്ള കഥാപാത്രസൃഷ്ടിയും അവര്‍ക്കുതകുന്ന സന്ദര്‍ഭങ്ങളിലൂടെയുള്ള വികാസവും യാതൊരുവിധ ഏച്ചുകെട്ടലുകള്‍ക്കും ഇടം കൊടുക്കാത്ത ആഖ്യാനവും. കേരളത്തിലെയെന്നല്ല ലോകത്താകമാനം ആ നടന്ന സംഭവങ്ങള്‍ പറയുന്നതിലൂടെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുകയാണ് ഈ നോവല്‍. വിശ്വം,രാധ,സുലൈമാന്‍,ഖദീജ,ശാന്ത തൊട്ട് അമ്മാളുവമ് തലമുറകളിലൂടെ സഞ്ചരിച്ച് നാടിന്‍റെ സാമൂഹിക , രാഷ്ട്രീയ , ചിന്താധാരകളുടെ മാറ്റം അതിശയോക്തിയകളില്ലാതെ അവതരിപ്പിക്കുന്ന നോവല്‍. ജീവിതത്തിന്‍റെ ആരോഹണാവരോഹണങ്ങള്‍ എല്ലാ കഥാപാത്രങ്ങളിലും കാണാം. വളരെ അച്ചടക്കത്തോടെയുള്ള കഥാപാത്രസൃഷ്ടിയും അവര്‍ക്കുതകുന്ന സന്ദര്‍ഭങ്ങളിലൂടെയുള്ള വികാസവും യാതൊരുവിധ ഏച്ചുകെട്ടലുകള്‍ക്കും ഇടം കൊടുക്കാത്ത ആഖ്യാനവും. കേരളത്തിലെയെന്നല്ല ലോകത്താകമാനം ആ നടന്ന സംഭവങ്ങള്‍ പറയുന്നതിലൂടെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുകയാണ് ഈ നോവല്‍. വിശ്വം,രാധ,സുലൈമാന്‍,ഖദീജ,ശാന്ത തൊട്ട് അമ്മാളുവമ്മ എന്ന കഥാപാത്രത്തിന്‍റെ വരെ തനതായ വ്യക്തിത്വവും യാതൊരു സങ്കോചത്തിനും ഇട നല്‍കാതെ എഴുതിയിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ ഈ നോവല്‍ നമ്മളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാകും, തീര്‍ച്ച. വിശ്വം പറയുന്നത് പോലെ ചപ്പും ചവറും കൊണ്ടല്ല, മികച്ച വായനാനുഭവം കൊണ്ട് ഒരു കാലഘട്ടം നമ്മളില്‍ നിറഞ്ഞു നില്‍ക്കും

  15. 5 out of 5

    Tony Thomas

    ഈ അടുത്ത കാലത്തു പ്രസിദ്ധികരിച്ച ഒരു പുസ്‌തകമായിട്ടാണ് "സുന്ദരികളും സുന്ദരന്മാരും" വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ഏകദേശം എഴുപതു കൊല്ലം മുൻപ് രചിക്കപ്പെട്ട ഈ കൃതി, ഈ കാലഘട്ടത്തിലും പ്രസക്തമായി തോന്നിയെങ്കിൽ, അത് ഉറൂബിന്റെ ദീർഘവീക്ഷണത്തിന്റെയും സർഗാത്മകതയുടെയും പ്രതിഫലനമാണ്. ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷവും ദുഃഖവും തോന്നി. മലയാളത്തിൽ അതിശ്രഷ്‌ഠമായ ഒരു കൃതി വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും, ഈ കാലഘട്ടത്തിന്റെ സാഹിത്യദാരിദ്രം മൂലമുള്ള ദുഃഖവും. പേര് സൂചിപ്പിക്കുന്നതുപോലെ ഈ നോവലും വള ഈ അടുത്ത കാലത്തു പ്രസിദ്ധികരിച്ച ഒരു പുസ്‌തകമായിട്ടാണ് "സുന്ദരികളും സുന്ദരന്മാരും" വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ഏകദേശം എഴുപതു കൊല്ലം മുൻപ് രചിക്കപ്പെട്ട ഈ കൃതി, ഈ കാലഘട്ടത്തിലും പ്രസക്തമായി തോന്നിയെങ്കിൽ, അത് ഉറൂബിന്റെ ദീർഘവീക്ഷണത്തിന്റെയും സർഗാത്മകതയുടെയും പ്രതിഫലനമാണ്. ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷവും ദുഃഖവും തോന്നി. മലയാളത്തിൽ അതിശ്രഷ്‌ഠമായ ഒരു കൃതി വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും, ഈ കാലഘട്ടത്തിന്റെ സാഹിത്യദാരിദ്രം മൂലമുള്ള ദുഃഖവും. പേര് സൂചിപ്പിക്കുന്നതുപോലെ ഈ നോവലും വളരെ സുന്ദരമാണ്. അതിനാൽ തന്നെ ഞാൻ ഇത് വീണ്ടും വായിക്കുവാൻ ആഗ്രഹിക്കുന്നു. ഒരു പ്രവാസി മലയാളിക്ക് ഈ പുസ്‌തകം തരുന്ന അനുഭവം ചില്ലറയല്ല. ഇതിന്റെ വായനാനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ വായനക്കാരനിൽ ജനിപ്പിക്കുന്നു.

  16. 4 out of 5

    Akhilan

    What a wonderful piece of historical representation. Sundarikalum Sundaranmaarum moved along with the historical background of the 20s of Kerala where the influence of the First World War, Khilafat movement, Indian Independence Struggle, arising of the communist ideologies, etc. were quoted deeply in accordance with the people around the society. Vishwanathan is striking through the mind what he was done, digging eggs into the soil to flourish is something comical as well an eccentric version of What a wonderful piece of historical representation. Sundarikalum Sundaranmaarum moved along with the historical background of the 20s of Kerala where the influence of the First World War, Khilafat movement, Indian Independence Struggle, arising of the communist ideologies, etc. were quoted deeply in accordance with the people around the society. Vishwanathan is striking through the mind what he was done, digging eggs into the soil to flourish is something comical as well an eccentric version of him. He wandered through various places to find out the end or the edge of the world. Such a kind of notations was hiding something bigger in its aspect. Uroob, a legendary writer put out a legendary piece of work that will worth the reading of every literal aspirant.

  17. 5 out of 5

    Nishthaq Hussain

    ലോകത്തിന്റെ അറ്റം തേടിയിറങ്ങിയ വിശ്വത്തിന്റെ കഥ.ഒരു കാലഘട്ടത്തിനെ ഇത്ര മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു... കൃത്യമായി വരച്ചുകാട്ടിയ കഥാപാത്രങ്ങൾ...പിടിച്ചിരുത്തുന്ന ആഖ്യാനം...ഈയടുത്ത കാലത്തൊന്നും ഇങ്ങനെ ഇരുത്തിവായിപ്പിച്ച മറ്റൊരു കൃതി വായിച്ചിട്ടില്ല...മികച്ച ഒരു കഥ...വളരെ മികച്ച എഴുത്ത്...Of course it's one of the best Novels in malayalam ലോകത്തിന്റെ അറ്റം തേടിയിറങ്ങിയ വിശ്വത്തിന്റെ കഥ.ഒരു കാലഘട്ടത്തിനെ ഇത്ര മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു... കൃത്യമായി വരച്ചുകാട്ടിയ കഥാപാത്രങ്ങൾ...പിടിച്ചിരുത്തുന്ന ആഖ്യാനം...ഈയടുത്ത കാലത്തൊന്നും ഇങ്ങനെ ഇരുത്തിവായിപ്പിച്ച മറ്റൊരു കൃതി വായിച്ചിട്ടില്ല...മികച്ച ഒരു കഥ...വളരെ മികച്ച എഴുത്ത്...Of course it's one of the best Novels in malayalam

  18. 4 out of 5

    Anna

    Such simple portrayal of the complex emotions of humanity. The author was showing through each character how life is extremely hard yet easy. As I turned the last page, it left me with a smile - a feeling of fulfillment.

  19. 4 out of 5

    Ahana ghazal

    <3

  20. 4 out of 5

    Jai

    Good Book

  21. 5 out of 5

    Praveen Mathew

    വായിച്ചിരിക്കാം. ഇതെഴുതപ്പെട്ട കാലത്ത് പ്രാധാന്യം അർഹിച്ചിട്ടുണ്ടാകാം. ഇപ്പോൾ വായിച്ചിട്ടു പ്രേത്യേകിച്ചൊന്നും തോന്നുന്നില്ല.

  22. 5 out of 5

    Maalavika A

    Deeply touching.

  23. 5 out of 5

    Tony Peter

    GOOD ONE

  24. 5 out of 5

    Fathimakhader

    This books tells story of generations

  25. 4 out of 5

    Neethu Prem

    Ee pusthakathinem ithile kathapathrangalem snehicha pole veroru pusthakavum snehichitla. Kunijiramante pourushamulla purushaneyo radha yude shakthi yulla sthreeyeyo njan kanditilla.. oro kathapathrathinum ithramel vyakthithvam sammanicha Sri Uroobinu nanni. namuk parichithamillatha oru kalaghattathilude oru prayanam. Katha vayich theernu varshangal kazhinjittum manassu vittu pokatha kathapathrangal..chila prayogangal ethra mel prasakthamanu innum..❤️

  26. 5 out of 5

    Jojo John

    Its a great book by Uroob.

  27. 5 out of 5

    Hirosh tt

    History in literature

  28. 5 out of 5

    Shameena Manoharans

    SUNDARIKALUM SUNDARANMARUM

  29. 4 out of 5

    Muhammed

    good

  30. 5 out of 5

    Ajmalachu

    good

Add a review

Your email address will not be published. Required fields are marked *

Loading...